ആഹ്ലാദ പ്രകടനം

കുണ്ടറ: പഞ്ചാബിൽ ഭഗവന്തമാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ അഭിവാദ്യം അർപ്പിച്ച് ആം ആദ്മി പാർട്ടി കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാഹനജാഥയും മധുര വിതരണവും നടത്തി. ജില്ല കൺവീനർ ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു. ജോയിന്‍റ് കൺവീനർ ജോഷ്വാ ശാമുവൽ, വനിത കൺവീനർ വിമല ജസ്റ്റിൻ, മണ്ഡലം കൺവീനർ ആർ. രാജലക്ഷ്മി, മണ്ഡലം സെക്രട്ടറി സജിമോൻ, രാജേന്ദ്രൻ, ഷീലാ സാംസൺ, പി.എ. ആലിസ്, സിയാദ്, സുരേന്ദ്രൻ, അക്സൽ മേരി, അഖിൽ, അതുൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.