ഫുഡ്ബാൾ മൽസരം ബിഗ് സ്ക്രീനിൽ

കൊട്ടിയം: റൈസിംഗ് കൊട്ടിയത്തിന്റെ നേതൃത്വത്തിൽ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും തമ്മിലുള്ള ഫുട്ബാൾ ഫൈനൽ മത്സരം തൽസമയം ബിഗ് സ്ക്രീനിൽ കാണുന്നതിനുള്ള സംവിധാനം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തിൽ തയാറാക്കും. കായികപ്രേമികളെ ഉൾപ്പെടുത്തിയുള്ള വാഹന പ്രചാരണ ജാഥയും റൈസിംഗ് സ്പോർട്സ് ആൻഡ്​ ആർട്സ് ക്ലബിന്റെ ഉദ്ഘാടന ചടങ്ങും നടക്കുമെന്ന് റൈസിങ്​ കൊട്ടിയം പ്രസിഡന്റ് പുല്ലാംകുഴി സന്തോഷ്, സെക്രട്ടറി റോയൽ സമീർ, ട്രഷറർ സിദ്ദീഖ് എന്നിവർ അറിയിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.