(ചിത്രം)....must.... കൊല്ലം: ഹിജാബ് നിരോധനം ഭരണഘടനാ വിരുദ്ധമാണെന്നും ഭരണഘടനയെ അവലംബിക്കാത്ത കോടതി വിധി പൗരാവകാശത്തെ നിഷേധിക്കുകയാണെന്നും മതകാര്യങ്ങള്‍ നിര്‍ണയിക്കേണ്ടത് കോടതിയല്ലെന്നും പ്രഖ്യാപിച്ച് കൊണ്ട് പൗരാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ഭരണഘടന സംരക്ഷണ റാലിയും പൊതുസമ്മേളനവും നടത്തി. കൊല്ലം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച ഭരണഘടന സംരക്ഷണ റാലി ചിന്നക്കടയില്‍ സമാപിച്ചു. പൊതുസമ്മേളനം സമിതി ചെയര്‍മാന്‍ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘടനം ചെയ്തു. ഭരണഘടന നോക്കി വിധി പറയുന്നതിന് പകരം മനുസ്മൃതി നോക്കി വിധി പറയുന്ന അവസ്ഥയിലേക്ക് കോടതി മാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. പൗരാവകാശ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ കൊല്ലൂര്‍വിള നാസിമുദ്ദീന്‍ അധ്യക്ഷത വഹിച്ചു. പോപുലര്‍ ഫ്രണ്ട് ജില്ല പ്രസിഡന്‍റ് ടി.എച്ച്. ഷെമീര്‍, മുസ്‌ലിം ഐക്യവേദി ചെയര്‍മാന്‍ ആസാദ് റഹീം, മുസ്‌ലിം ലീഗ് ദേശീയ സമിതി അംഗം മണക്കാട് നജിമുദ്ദീന്‍, ഇമാംസ് കൗണ്‍സില്‍ ജില്ല സെക്രട്ടറി ഷെഫീക്ക് അല്‍ ഖാസിമി, പരവൂര്‍ നഗരസഭ കൗണ്‍സിലര്‍ പരവൂര്‍ ഷെരീഫ്, മാവള്ളി മസ്ജിദ് ഇമാം അബ്ദുല്‍ ജവാദ് മന്നാനി, പട്ടാളത്ത് പള്ളി ഇമാം അബ്ദുല്‍ സത്താര്‍ നജ്മി, കണ്ണനല്ലൂര്‍ ജമാഅത്ത് സെക്രട്ടറി സുല്‍ഫിക്കര്‍, യുസുഫ് ചേലപ്പള്ളി, കൊല്ലൂര്‍വിള ബദറുദ്ദീന്‍, എം.എം. സിദ്ധീക്ക് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.