'കൈത്താങ്ങ്' ഏകദിന ശിൽപശാല

കൊല്ലം: ജില്ല വനിതാ-ശിശുവികസന വകുപ്പും ജില്ല ശിശുസംരക്ഷണ ഓഫിസും ചേർന്ന് മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്കായി 'കൈത്താങ്ങ്'ഏകദിന ശിൽപശാല സംഘടിപ്പിച്ചു. അസി. കലക്ടര്‍ ഡോ. അരുണ്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ല ലീഗല്‍ സര്‍വിസ് അതോറിറ്റി സെക്രട്ടറി സി.ആര്‍. ബിജുകുമാര്‍ അധ്യക്ഷത വഹിച്ചു. അസി. പൊലീസ് കമീഷണര്‍ എ. പ്രദീപ്​കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജോണ്‍ കെ. ലൂക്കോസ്, ബിനു ജോര്‍ജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ജില്ല ശിശു സംരക്ഷണ ഓഫിസര്‍ ജി. പ്രസന്നകുമാരി, ചവറ ശിശുവികസന ഓഫിസര്‍ ജയശ്രീ, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഹെലന്‍ എന്നിവര്‍ പങ്കെടുത്തു. കൊല്ലം-പാട്ടത്തിൽകടവ് ബസ് സർവിസ് ആരംഭിക്കണം ഓച്ചിറ: കൊല്ലം-പാട്ടത്തിൽകടവ് ബസ് സർവിസ് പുനരാരംഭിക്കണമെന്ന് സി.പി.ഐ ചങ്ങൻകുളങ്ങര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം കടത്തൂർ മൻസൂർ ഉദ്ഘാടനം ചെയ്തു. രാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ആർ. രാമചന്ദ്രൻ ചികിത്സ-പഠനസഹായ വിതരണം നടത്തി. വിവിധ മേഖലകളിൽ പ്രവീണ്യം തെളിയിച്ചവരെ ആർ. സോമൻപിള്ള ആദരിച്ചു. എസ്. കൃഷ്ണകുമാർ, ഗേളി ഷണ്മുഖൻ, ആർ.ഡി. പത്മകുമാർ, കെ. നൗഷാദ്, കെ.എം. അബ്ദുൽ ഖാദർ, ഗീതാകുമാരി, നിതിൻ രാജ്, രാജപ്പൻ, ഹമീദ്, സുമ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി പി.എം. ഷാജഹാനെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.