ആർ.വൈ.എഫ് സംസ്​ഥാന സമ്മേളനം ഇന്ന്​ തുടങ്ങും

കൊല്ലം: ആർ.വൈ.എഫ് സംസ്​ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ തിരുവനന്തപുരത്ത്​ നടക്കും. വഴുതക്കാട് ടി.കെ സ്മാരക ഹാളിൽ ശനിയാഴ്ച വൈകുന്നേരം നാലിന്​ കെ-റെയിൽ-സിൽവർലൈൻ പദ്ധതിയുടെ കാണാപ്പുറങ്ങൾ വിഷയത്തിൽ നടക്കുന്ന സെമിനാർ മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഉദ്​ഘാടനം ചെയ്യും. ആർ.എസ്​.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്​, ബാബു ദിവാകരൻ എന്നിവർ പ​​ങ്കെടുക്കും. 20ന്​ രാവിലെ 9.45ന്​ പ്രതിനിധി സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്​ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ്​ സി.പി. സുധീഷ്​ കുമാർ, ഭാരവാഹികളായ ഫിറോസ്​ ഷാ സമദ്​, സി.എം. ഷെരീഫ്​, ഉല്ലാസ്​ കോവൂർ, പുലത്തറ നൗഷാദ്​ എന്നിവർ വാർത്ത സമ്മേളനത്തിൽ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.