പുനലൂർ: പൊതുകിണറിന് സമീപത്തെ തടയണയിൽ വിഷം കലക്കിയതോടെ ഇരുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. കുളത്തിലെ മീനുകൾ മുഴുവൻ ചത്തുപൊങ്ങി. തെന്മല പഞ്ചായത്തിലെ നാഗമല എസ്റ്റേറ്റിലെ പൊതുകിണറിനോട് ചേർന്നുള്ള തടയണയിലാണ് കഴിഞ്ഞ രാത്രി അജ്ഞാതർ വിഷം കലക്കിയത്. കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ഭാഗമാണിവിടം. കിണറിലെ വെള്ളം ക്രമീകരിക്കാൻ വേണ്ടി തൊട്ടടുത്തായുള്ള തോടിന് ചേർന്നാണ് തൊഴിലാളികൾ കുളം നിർമിച്ച് വെള്ളം കെട്ടിനിർത്തിയിരിക്കുന്നത്. തെന്മല പൊലീസ് എസ്.എച്ച്.ഒയും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആരോഗ്യ വിഭാഗം പ്രവർത്തകരും എത്തിയിരുന്നു. വെള്ളം ദുശിപ്പിച്ചവരെ അടിയന്തരമായി കണ്ടെത്തുകയും ഈ മേഖലയിൽ വർധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യം തടയണമെന്നും വാർഡംഗം സിബിൽബാബു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.