(ചിത്രം) കൊല്ലം: ടി.കെ.എം ആർട്സ് കോളജിൽ മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിച്ച സ്റ്റാർട്ടപ് പരിശീലന പരിപാടി മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട കലാലയങ്ങളിൽ മൃഗസംരക്ഷണ വകുപ്പ് സ്റ്റാർട്ടപ്പുകൾ ആരംഭിക്കും. പി.സി. വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ക്വിസ് മത്സര വിജയികൾക്ക് ഭക്ഷ്യ കമീഷൻ അംഗം സബിതാബീഗം സമ്മാനങ്ങൾ നൽകി. ടി.കെ.എം ട്രസ്റ്റ് ട്രഷറർ ടി.കെ. ജലാലുദ്ദീൻ മുസ്ലിയാർ സാക്ഷ്യപത്രവിതരണം നിർവഹിച്ചു. പ്രിൻസിപ്പൽ ചിത്ര ഗോപിനാഥ്, പരിശീലന കേന്ദ്രം അസി.ഡയറക്ടർ ഡോ. ഡി. ഷൈൻ കുമാർ, ഡോ. സുമലക്ഷ്മി, ഡോ. ജാസിൻ റഹ്മാൻ, ഷീജ സജീബ്, ഡോ.കെ.കെ. തോമസ്, ഡോ.കെ.എസ്.സിന്ധു, കോഓഡിനേറ്റർ ഡോ. മുംതാസ് എന്നിവർ സംസാരിച്ചു. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം കൊല്ലം: കെ.എസ്.ടി.എ 31ാമത് സംസ്ഥാന സമ്മേളനം ശനിയാഴ്ച രാവിലെ 10ന് കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് പി. വേണുഗോപാലൻ അധ്യക്ഷത വഹിക്കും. രാവിലെ 8.30ന് സംസ്ഥാന കൗൺസിൽ തുടങ്ങും. വൈകീട്ട് അഞ്ചിന് ക്യു.എ.സി ഗ്രൗണ്ടിൽ നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യ കർഷക തൊഴിലാളി യൂനിയൻ പ്രസിഡന്‍റ് എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 11ന് വിദ്യാഭ്യാസ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ. രാഘവൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.