പുനലൂരിൽ സെൻട്രൽ വെയർ ഹൗസിങ് കോർപറേഷൻ: സ്ഥലം സന്ദർശിച്ചു

പുനലൂർ: നഗരസഭയിലെ മൈലക്കൽ വട്ടപ്പടയിൽ സെൻട്രൽ വെയർ ഹൗസിങ് കോർപറേഷ​ൻെറ ഉടമസ്ഥതയിൽ നിർമിക്കുന്ന ഔട്ട്​ലെറ്റിനുള്ള സ്ഥലം അധികൃതർ പരിശോധിച്ചു. 60,000 സ്ക്വയർ ഫീറ്റിൽ കുറയാത്ത ജനറൽ വെയർഹൗസാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ഭക്ഷ്യവിളകൾ സംഭരിക്കുന്നതോടൊപ്പം ടെംപറേച്ചർ കൺട്രോൾഡ് സിസ്റ്റവും സ്ഥാപിക്കുമെന്ന് അധികൃതർ പറഞ്ഞു. കോർപറേഷന്‍റെ ലാൻഡ്​ സെലക്​ഷൻ കമ്മിറ്റി എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്. നഗരസഭ അധികൃതരുമായി നടത്തിയ ചർച്ചയിൽ ഔട്ട്​ലെറ്റിനായി നഗരസഭയുടെ രണ്ടര ഏക്കർ സ്ഥലം നൽകാമെന്ന് ധാരണയായി. സി.ഡബ്ല്യു.സി ഡയറക്ടർ കെ.സി. പ്രദീപ് കുമാർ, റീജനൽ മാനേജർ ബി.ആർ. മനീഷ്, എക്സി. എൻജിനീയർ ഷാജൻ ഭാസ്ക്കരൻ, ഹർഷൽ കനോഡിയ, നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, വൈസ് ചെയർമാൻ, വി.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി എ. നൗഷാദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ ഡി. ദിനേശൻ, വസന്തരൻജൻ, പുഷ്പലത, പി.എ. അനസ്, അസി.എൻജിനീയർ ജയരാജ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.