ചന്തമുക്കിലെ കെട്ടിട സമുച്ചയത്തിനെതിരെ സാംസ്കാരിക സദസ്സ്

കൊട്ടാരക്കര: നഗര മധ്യത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ കെട്ടിട സമുച്ചയം നിർമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധവുമായി സാംസ്കാരിക സദസ്സ്. അക്ഷരം കലാസാഹിത്യവേദി നേതൃത്വത്തിലാണ്​ ശനിയാഴ്ച മൂന്നിന് ചന്തമുക്കിൽ പൊതുവിടം സംരക്ഷണ സാംസ്കാരിക സദസ്സ് നടത്തുന്നത്​. പുരോഗമന കലാസാഹിത്യസംഘം ദക്ഷിണമേഖല സെക്രട്ടറി ഡി. സുരേഷ് കുമാർ സദസ്സ്​​ ഉദ്ഘാടനം ചെയ്യും. പട്ടണത്തിലെ ഏക പൊതുപാർക്കിങ് ഇടമായ ചന്തമുക്കിലെ പാർക്കിങ് ഗ്രൗണ്ട് കെട്ടിയടച്ച് നഗരസഭ ഓഫിസ് സമുച്ചയം നിർമിക്കാനാണ് നീക്കം. കിഫ് ബിയിൽ ഉൾപ്പെടുത്തി അഞ്ചരക്കോടി രൂപ കെട്ടിട നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്. സർക്കാർ രേഖകളിൽ റവന്യൂ പുറമ്പോക്കെന്നുള്ളിടത്ത്​ കെട്ടിടം നിർമിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പിയും കോൺഗ്രസും കോടതിയെ സമീപിച്ചിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.