വര്‍ക്​ഷോപ്പില്‍ മോഷണം; യുവാവ് പിടിയില്‍

കൊല്ലം: കോട്ടമുക്കിന് സമീപമുള്ള വര്‍ക്​ഷോപ്പില്‍ മോഷണം നടത്തിയ യുവാവ് പിടിയില്‍. തിരുവനന്തപുരം നാവായിക്കുളം പ്ലാവിള തുണ്ടില്‍വീട്ടില്‍ ദീപു എന്ന മനോജ് (41) ആണ് വെസ്റ്റ്‌ പൊലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ12ന് രാത്രിയില്‍ കോട്ടമുക്ക് പുന്തല കള്ളുഷാപ്പിന് സമീപമുള്ള ഓട്ടോ ബ്രാന്‍റ്​ വര്‍ക്​ഷോപ്പിലാണ് മോഷണം നടത്തിയത്. വര്‍ക്​ഷോപ്പ് ഉപകരണങ്ങളും കാറിലെ ബാറ്ററികളുമടക്കം 52,500 രൂപ വിലവരുന്ന ഉപകരണങ്ങളാണ് മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ തിരുമുല്ലവാരത്ത് നിന്നുമാണ് പിടികൂടിയത്. കൊല്ലം വെസ്റ്റ് ഇന്‍സ്‌പെക്ടര്‍ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്യാംകുമാര്‍, എ.എസ്.ഐ സുനില്‍, എസ്.സി.പി.ഒ വിനോദ്, സി.പി.ഒമാരായ പ്രമോദ്, ജ്യോതിഷ്, സുമ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.