കടയ്ക്കൽ: കടയ്ക്കൽ പഞ്ചായത്തിൽ 2022- 23 സാമ്പത്തിക വർഷത്തെ ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് മനോജ് അവതരിപ്പിച്ചു. പഞ്ചായത്തിന്റെ സ്വപ്നപദ്ധതിയായ മാറ്റിടാം പാറ ടൂറിസത്തിന് തുക നീക്കി െവച്ചിട്ടുണ്ട്. ശുചിത്വത്തിന് മുൻഗണന നൽകി പ്ലാസ്റ്റിക് മാലിന്യ ശുചീകരണത്തിന് സീറോ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കും. നിലാവ് പദ്ധതിയിലൂടെ തകരാറിലായ തെരുവുവിളക്കുകൾ മാറ്റി സ്ഥാപിക്കും. സ്വന്തമായി കെട്ടിടം ഇല്ലാത്ത അംഗൻവാടികൾക്ക് ഭൂമി വാങ്ങി കെട്ടിടം നിർമിക്കാനും തുക അനുവദിച്ചിട്ടുണ്ട്. ഭവനരഹിതർക്ക് വീട് നിർമിക്കുന്നതിന് രണ്ട് കോടി നീക്കിവെച്ചു. കാർഷിക, ക്ഷീര, ഗ്രാമീണ റോഡ്, വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിക്ക് നല്ലൊരു തുക ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.