നഴ്സറി ആരംഭിച്ചു

കടയ്ക്കൽ: സാമൂഹിക വനവത്​കരണ വിഭാഗം ചിതറ ഗ്രാമപഞ്ചായത്തുമായി ചേർന്ന് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 'തളിർനാമ്പ് 'എന്ന പേരിൽ അരിപ്പയിൽ . വിത്ത് നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.എസ്. മുരളി നിർവഹിച്ചു. ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്യാനുള്ള ഫലവൃക്ഷങ്ങൾ ഉൾപ്പെടെയുള്ളവയാണ് ഇവിടെ തയാറാക്കുന്നത്. 5000 ൽ പരം തൈകൾ സൗജന്യമായി വിതരണം ചെയ്യും. പഞ്ചായത്ത് അംഗം പി. പ്രിജിത്ത് ചടങ്ങിൽ അധ്യക്ഷതവഹിച്ചു. മടത്തറ അനിൽ, പ്രവീൺ, ഭാസ്കരൻ, രാജി, വിധു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.