ഓഫിസ് അസിസ്റ്റൻറ് നിയമനം

പുനലൂർ: ഇളമ്പൽ ഗവ. യു.പി.എസിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫിസ് അസിസ്റ്റന്‍റ്​ നിയമനത്തിന് അഭിമുഖം ശനിയാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി അഭിമുഖത്തിന് ഒരു മണിക്കൂർ മുമ്പ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടപടിക്കായി എത്തണം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സമ്മേളനം പുനലൂർ: ഡി.വൈ.എഫ്.ഐ പുനലൂർ ബ്ലോക്ക് സമ്മേളനം ആര്യങ്കാവിൽ ആരംഭിച്ചു. പാലയ്ക്കൽ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 10ന് രക്തദാന ക്യാമ്പ് സി.പി.എം നേതാവ് ജോർജുമാത്യു ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പ്രസിഡന്‍റ് എ.ജി. ശ്യാഗിൻകുമാർ അധ്യക്ഷത വഹിക്കും. 190 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ എസ്.എന്‍. രാജേഷ്, അഡ്വ.എസ്. ശ്യം, എ.ജി. ശ്യാഗിൻകുമാർ, അഡ്വ.എബി ഷൈനു, റിയാസ് എന്നിവർ അറിയിച്ചു. ചെമ്മന്തൂർ-തടിക്കാട് റോഡ് നിർമാണത്തിന് 9.50 കോടി പുനലൂർ: നിയോജകമണ്ഡലത്തിലെ ചെമ്മന്തൂർ - തടിക്കാട് റോഡ് നവീകരിക്കാൻ 9.50 കോടി രൂപയുടെ അനുമതി ലഭിച്ചതായി പി.എസ്. സുപാൽ എം.എൽ.എ അറിയിച്ചു. ആദ്യഘട്ടമായി ബജറ്റിൽ 1. 90 കോടി രൂപ അനുവദിച്ചിരുന്നു. ബി.എം. ആൻഡ്​ ബി.സി നിലവാരത്തിൽ നിർമാണം പൂർത്തിയാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് എം.എൽ.എ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.