ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പ ഗവ. എൽ.വി.എച്ച്.എസിലെ കുട്ടികൾ സ്പെഷൽ അസംബ്ലി ചേർന്നു. പി.കെ. അനിൽകുമാർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സ്കൂൾ വിദ്യാർഥി അഡോണിസ് രാജ് ചൊല്ലിക്കൊടുത്തു. പാർവതി കൃഷ്ണ, നയന, സി.എസ്. ചെഹിമ എന്നിവർ യുദ്ധവിരുദ്ധ കവിതകൾ അവതരിപ്പിച്ചു. പി.ടി.എ പ്രസിഡന്റ് പി.എസ്. സാനു അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ എ.അൻസാർ, സ്റ്റാഫ് സെക്രട്ടറി ജിലിൽ ചാൾസ്, ജോസ് കുട്ടി, ബിന്ദു, ഫാത്തിമാബീവി, സഞ്ചന, ഗിരിജ, ശോഭ, ധന്യ, സുജ, പ്രസന്നകുമാരി, സുനിത തുടങ്ങിയ അധ്യാപകർ നേതൃത്വം നൽകി. ഫോട്ടോ : കടപ്പ എൽ.വി.എച്ച്.എസിൽ സംഘടിപ്പിച്ച സ്പെഷൽ അസംബ്ലിയിൽ പി.കെ. അനിൽകുമാർ ചൊല്ലിക്കൊടുക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.