ശാസ്താംകോട്ട: ശൂരനാട് വടക്ക് പഞ്ചായത്തിൽ 2022-23 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു. 30.83 കോടി രൂപ വരവും 30.43 കോടി രൂപ ചെലവും 39.63 ലക്ഷം രൂപ മിച്ചവും കണക്കാക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ഭവന പദ്ധതിക്കായി രണ്ടര കോടി രൂപയും ദാരിദ്ര്യ ലഘൂകരണ പരിപാടികൾക്ക് 10 കോടി 20 ലക്ഷം രൂപയും അനുവദിച്ചു. കാർഷിക മേഖലക്കും മൃഗസംരക്ഷണ മേഖലക്കും മുൻതൂക്കം നൽകിയിട്ടുണ്ട്. വനിതാക്ഷേമം, പട്ടികജാതി ക്ഷേമം, വിദ്യാഭ്യാസ അനുബന്ധ പ്രവർത്തനങ്ങൾ, വയോധികരുടെ ക്ഷേമ പരിപാടികൾ, ആരോഗ്യമേഖല എന്നിവക്കും നിർദേശമുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഇ. വിജയലക്ഷ്മിയാണ് ബജറ്റ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സംഗീത, സ്ഥിരം സമിതി അധ്യക്ഷരായ സുനിത ലത്തീഫ്, ഗംഗാദേവി, മിനി സുദർശൻ, പഞ്ചായത്തംഗങ്ങളായ പ്രദീപ് സൗമ്യ, ജെറീന മൻസൂർ, ശാന്തകുമാരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.