പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനം നാളെ

കരുനാഗപ്പള്ളി: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ താലൂക്ക് വാർഷിക സമ്മേളനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ലബിൽ രാവിലെ ഒമ്പതിന്​ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻറ് എ. ഖാദർകുഞ്ഞ് ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി എം. ജമാലുദ്ദീൻ കുഞ്ഞ് സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. പൊതുസമ്മേളനം സി.ആർ. മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ഉൾപ്പെടെ പങ്കെടുക്കുമെന്ന് താലൂക്ക് പ്രസിഡൻറ് എച്ച്. ഹബീബുല്ല, സെക്രട്ടറി എ. രവി, വൈസ് പ്രസിഡന്‍റ്​ കെ. ചന്ദ്രശേഖരപിള്ള, എൻ. രാമകൃഷ്ണൻ, എ. മോഹനൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.