കൊല്ലം: സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ 14 ജില്ലകളിലായി 18 നും 55 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു. ആറ് ദിവസമാണ് പരിപാടി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേരെ തെരഞ്ഞെടുക്കും. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 1000 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. മിനിമം യോഗ്യത പത്താം ക്ലാസ്. 35 വയസ്സിനുമേല്‍ പ്രായമുള്ള അവിവാഹിതകള്‍, വിവാഹമോചിതര്‍, അവിവാഹിതരായ അമ്മമാര്‍, സാമ്പത്തികമായി പിന്നാക്കമുള്ളവര്‍ക്കും തൊഴിലില്ലാത്തവര്‍ക്കും മുന്‍ഗണന. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നതിന് വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ (പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസയോഗ്യത, തൊഴില്‍ പരിചയം, നിലവില്‍ തൊഴില്‍ ഉണ്ടെങ്കില്‍ അതിന്‍റെ വിവരം, വാര്‍ഷിക കുടുംബ വരുമാനം എന്നിവ രേഖപ്പെടുത്തണം) മാര്‍ച്ച് 31നു മുമ്പ് സമര്‍പ്പിക്കണം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയുടെയും റേഷന്‍ കാര്‍ഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. മേല്‍വിലാസം: മേഖല മാനേജര്‍, കേരള സംസ്ഥാന വനിത വികസന കോര്‍പറേഷന്‍, ഗ്രൗണ്ട് ഫ്ലോര്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടക്കുളങ്ങര പി.ഒ, തിരുവനന്തപുരം -695023. വിവരങ്ങള്‍ക്ക്: 0471 2328257, 9496015006. ഇ-മെയില്‍ rotvm@kswdc.org. വാക്- ഇന്‍ ഇന്‍റര്‍വ്യൂ 24ന് കൊല്ലം: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ല ഓഫിസിലേക്ക് കൊമേഴ്‌സ്യല്‍ അപ്രന്‍റീസുമാരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാലയില്‍നിന്ന് ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നുള്ള പി.ജി.ഡി.സി.എ/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 2022 ജനുവരി ഒന്നിന് 26 വയസ്സ് കവിയാന്‍ പാടില്ല. പ്രതിമാസം 9000 രൂപ സ്‌റ്റൈപൻഡായി ലഭിക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകളും ഫോട്ടോയും ബയോഡാറ്റയും സഹിതം kspcbklm.01@gmail.com മെയിലിലേക്ക് മാര്‍ച്ച് 24ന് മുമ്പ് അപേക്ഷിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിഡിയോ കോൺഫറന്‍സ് വഴിയാണ് ഇന്‍റര്‍വ്യൂ. ഫോണ്‍: 0474 2762117.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.