ഗിന്നസ്​ ലോക റെക്കോഡ്​ സ്വന്തമാക്കി ഡോള്‍ഫിന്‍ രതീഷ്​

​കൊല്ലം: സാഹസിക നീന്തലിൽ ഗിന്നസ്​ ലോക റെക്കോഡ്​ സ്വന്തം പേരിലാക്കി ഡോൾഫിൻ രതീഷ്​. കൈകാലുകള്‍ ബന്ധിച്ച് ടി.എസ്​ കനാലിലൂടെ പണിക്കര്‍കടവ് പാലം മുതല്‍ ആയിരംതെങ്ങ് പാലംവരെ 10 കിലോമീറ്റർ നീന്തിയ സാഹസിക പ്രകടനത്തിലൂടെയാണ്​ ഗിന്നസ് റെക്കോഡില്‍ രതീഷ്​ ഇടംപിടിച്ചത്​. 2020 നവംബര്‍ 18 ഗിന്നസ് വേള്‍ഡ് റെക്കോഡ്​ ദിനത്തിലാണ്​ രതീഷ്​ റെക്കോഡിനായി പ്രകടനം നടത്തിയത്​. ഉടുപ്പി സ്വദേശി ഗോപാന്‍ലാര്‍വി സ്ഥാപിച്ച 3.8 കിലോമീറ്ററിന്‍റെ റെക്കോഡ്​ ആണ് പഴങ്കഥയായത്​. 34 കി.മീറ്റർ ദൈര്‍ഘ്യമുള്ള ഇംഗ്ലീഷ് ചാനല്‍ കൈയും കാലും ബന്ധിച്ച് നീന്തിക്കടക്കാനുള്ള സ്വപ്​നം സാധ്യമാക്കാനുള്ള ശ്രമത്തിലാണെന്ന്​ രതീഷ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗിന്നസ്​ റെക്കോഡിന്‍റെ​ അംഗീകാരപത്രം​ ഗിന്നസ്​ ദൗത്യ സംഘാടക സമിതി ചെയർമാൻ ഡോ.കെ.എം. അനിൽ മുഹമ്മദ്​ രതീഷിന്​ കൈമാറി. കരുനാഗപ്പള്ളി ആലപ്പാടുള്ള മത്സ്യത്തൊഴിലാളി കുടുംബാംഗമായ കോവശ്ശേരില്‍ രാധാകൃഷ്ണന്‍ -കുസുമജ ദമ്പതികളുടെ രണ്ടാമത്തെ മകനായ രതീഷ്‌കുമാര്‍ കൊല്ലം ബീച്ചിൽ ലൈഫ്​ ഗാർഡ്​ ആയി പ്രവർത്തിക്കുകയാണ്​ രതീഷ്​. റെക്കോഡ്​ ഡോക്യുമെന്‍റേഷൻ ഹെഡ് ഫസൽ അഹമ്മദും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.