ഇരവിപുരം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട നഷ്ടപരിഹാര വിതരണം പുരോഗമിക്കുമ്പോൾ പുനരധിവാസത്തെക്കുറിച്ച് ഒരു വ്യക്തതയുമില്ലാതെ ഉദ്യോഗസ്ഥർ. ഭൂമിയും വീടും പൂർണമായും നഷ്ടപ്പെടുന്നവരുടെ പുനരധിവാസം, കച്ചവടസ്ഥാപനങ്ങൾ ഇല്ലാതാകുന്നതോടുകൂടി ഉപജീവനം അവസാനിക്കുന്നവർക്കുള്ള നഷ്ടപരിഹാരം, വിവിധ സ്ഥാപനങ്ങൾ ഇല്ലാതാകുന്നതോടെ തൊഴിൽ നഷ്ടപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം എന്നിവയുടെ കാര്യത്തിൽ ഉദ്യോഗസ്ഥർ ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ്. ഇതിനുള്ള അപേക്ഷകൾ പോലും ഇതുവരെ സ്വീകരിച്ചു തുടങ്ങിയിട്ടില്ല. വാടക സ്ഥാപനങ്ങൾ നടത്തിയിരുന്നവരിൽനിന്ന് ഈയിടെ അപേക്ഷകൾ സ്വീകരിച്ചിരുന്നെങ്കിലും അതിന്മേൽ ഒരു തുടർനടപടിയും ആരംഭിച്ചിട്ടില്ല. നഷ്ടപരിഹാരം നൽകിക്കഴിഞ്ഞതോടെ ഏറ്റെടുത്ത ഭൂമിയിലുള്ള വീടുകളും കടകളും ഉൾപ്പെടെ കെട്ടിടങ്ങൾ ബന്ധപ്പെട്ട അധികൃതർ യുദ്ധകാലാടിസ്ഥാനത്തിലാണ് പൊളിച്ചു നീക്കുന്നത്. ഇതുകാരണം പുനരധിവാസവുമായി ബന്ധപ്പെട്ട് അർഹരായവർക്കുള്ള നഷ്ടപരിഹാര വിതരണത്തിന്‍റെ സമയമാകുമ്പോൾ ഏറ്റെടുത്ത ഭൂമിയിൽ വീടോ കടയോ ഉണ്ടായിരുന്നു എന്നതിന് ഒരു തെളിവും അവശേഷിക്കില്ല. ഇനിയെങ്കിലും അർഹരിൽ നിന്ന് അപേക്ഷ സ്വീകരിച്ച് സ്ഥാപനങ്ങളും വീടുകളും പൊളിച്ചുമാറ്റുന്നതിനുമുമ്പ് തന്നെ അവകാശവാദത്തിന്‍റെ ആധികാരികത ഉറപ്പുവരുത്തി നഷ്ടപരിഹാരം വിതരണം ചെയ്യണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.