ഒ.ആർ.സി പദ്ധതി

പുനലൂർ: അച്ചൻകോവിൽ ഗവ. വി.എച്ച്.എസ് സ്കൂളിൽ ക്ക് തുടക്കമായി. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക്‌ പുറത്തുനിന്ന് അധ്യാപകരെ എത്തിച്ച്​ ക്ലാസ്​ നൽകുന്ന കുട്ടി ട്യൂഷൻ പ്ലസ് എന്ന പരിപാടിയും പദ്ധതിയുടെ ഭാഗമായി നടക്കും. പഞ്ചായത്തംഗം സാനു ധർമരാജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്‍റ് രാംദാസ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ സുജിത്, ഒ.ആർ.സി അധ്യാപിക കാർത്തിക, സ്കൂളിലെ അധ്യാപകരായ ലിഷ, അഖിൽ, അമല തുടങ്ങിയവർ സംസാരിച്ചു. പത്ത് ദിവസത്തെ പരിപാടിയിൽ സ്കൂളിൽ നൈറ്റ് ക്ലാസും ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.