കുളത്തൂപ്പുഴ: നാട്ടുകാരുടെ പ്രതിഷേധങ്ങളും സമരങ്ങളും കാറ്റില്‍ പറത്തി കുളത്തൂപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്കല്‍ വിഭാഗം പൂര്‍ണമായി നിര്‍ത്തലാക്കിയതോടെ സമയ ബന്ധിതമായി അറ്റകുറ്റപ്പണികള്‍ നടത്താന്‍ സംവിധാനമില്ലാതെ വാഹനങ്ങള്‍ വഴിയിലാവുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം കൊല്ലത്തുനിന്ന് കുളത്തൂപ്പുഴയിലേക്ക് നിറയെ യാത്രക്കാരുമായി വന്ന ലിമിറ്റഡ് സ്റ്റോപ് വേണാട് ബസ് അഞ്ചല്‍-കുളത്തൂപ്പുഴ പാതയില്‍ ഏഴംകുളത്തിനു സമീപം തകരാറായി. ഏറെനേരം കാത്തുനിന്നിട്ടും തകരാര്‍ പരിഹരിക്കാന്‍ ആരുമെത്താതെ വന്നതോടെ യാത്രികര്‍ സ്വകാര്യ വാഹനങ്ങളിലും മറ്റും ലക്ഷ്യസ്ഥാനത്തേക്ക് പോയി. കുളത്തൂപ്പുഴ ഡിപ്പോയിൽനിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുണ്ടായ തകരാര്‍ പരിഹരിക്കാന്‍ 35 കിലോമീറ്റര്‍ അകലെ പുനലൂരില്‍നിന്ന് ജീവനക്കാര്‍ എത്തിയപ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞു. ബസിൻെറ തുടർസർവിസ് മുടങ്ങുകയും ചെയ്തു. ജില്ല ആസ്ഥാനത്തേക്കും ദീര്‍ഘദൂര യാത്രകള്‍ക്കുമായി കിഴക്കന്‍ മലയോര നിവാസികള്‍ ആശ്രയിക്കുന്ന വേണാട് സർവിസില്‍ ഒരു ട്രിപ് മുടങ്ങുമ്പോള്‍ ദുരിതത്തിലാവുന്നത് നിരവധി യാത്രികരാണ്. വാഹനം വഴിയിലായ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി വാഹനത്തില്‍ പൂമാല ചാര്‍ത്തി. മെക്കാനിക്കല്‍ വിഭാഗം കുളത്തൂപ്പുഴ ഡിപ്പോയില്‍ തന്നെ തുടരുമെന്ന് ഉറപ്പുനല്‍കിയ എം.എല്‍.എ അടക്കമുള്ള അധികാരികള്‍ വാക്കുപാലിക്കണമെന്ന് നേതാക്കളായ അരുണ്‍, ലാല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.