ജവാന്മാരുടെ കുടുംബങ്ങളെ ആദരിച്ചു

കൊട്ടാരക്കര: രാജ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്ത ജവാന്മാരുടെ കുടുംബാംഗങ്ങളെ കൊട്ടാരക്കര എൻ.സി.സി ഒമ്പതാം കേരള ബറ്റാലിയ‍​ൻെറ നേതൃത്വത്തിൽ ആദരിച്ചു. നവോദയ വിദ്യാലയത്തിൽ 9 കേരള ബറ്റാലിയൻ എൻ.സി.സി കൊട്ടാരക്കര കമാന്റിങ്​ ഓഫിസർ കേണൽ അമിതേഷ് വേർമ ഉദ്ഘാടനം നിർവഹിച്ചു. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ലഫറ്റ്നറ്റ് കേണൽ റിസ്വാൻ ആർ. ഖാൻ അധ്യക്ഷത വഹിച്ചു. ഇ.സി.എച്ച്.എസ്. ഒ.സി റിട്ട. കേണൽ പണിക്കർ, നവോദയ വിദ്യാലയ പ്രിൻസിപ്പൽ ജിത കെ. നായർ, അസോസിയേറ്റ് എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ സുനിൽ, എൻ.സി.സി കേഡറ്റ് അഞ്‌ജലി എന്നിവർ സംസാരിച്ചു. കാപ്​ഷൻ: കൊട്ടാരക്കര എൻ.സി.സി ഒമ്പതാം കേരള ബറ്റാലിയ‍​ൻെറ നേതൃത്വത്തിൽ ജവാന്മാരുടെ കുടുംബാംഗങ്ങളെ ആദരിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.