പുനലൂർ: അച്ചൻകോവിൽ ഗവ.വി.എച്ച്.എസ് സ്കൂളിൽ ക്ക് തുടക്കമായി. വനിത ശിശുവികസന വകുപ്പ് ജില്ല ശിശു സംരക്ഷണ യൂണിറ്റിന്‍റെ ഭാഗമായുള്ള പദ്ധതിയാണിത്. പഠിക്കാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്ക് പുറത്തു നിന്ന് അധ്യാപകരെ എത്തിച്ചു ക്ലാസ്സ് നൽകുന്ന കുട്ടി ട്യുഷൻ പ്ലസ് എന്ന പരിപാടിയും പദ്ധതിയുടെ ഭാഗമായി നടക്കും. പഞ്ചായത്ത് അംഗം സാനു ധർമ്മരാജ് ഉദ്ഘാടനം ചെയ്തു. പി.റ്റി.എ വൈസ് പ്രസിഡന്‍റ് രാംദാസ് അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപകൻ സുജിത്, ഒ.ആർ.സി അധ്യാപിക കാർത്തിക, സ്കൂളിലെ അധ്യാപകരായ ലിഷ, അഖിൽ, അമല തുടങ്ങിയവർ സംസാരിച്ചു. പത്ത് ദിവസത്തെ പരിപാടിയിൽ സ്കൂളിൽ നൈറ്റ് ക്ലാസും ഉൾപെടുത്തിയിട്ടുണ്ട്. (ചിത്രംഈമെിയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.