കാട്ടുപന്നി ആക്രമണത്തില്‍ മരണം: സര്‍ക്കാര്‍ ധനസഹായം കൈമാറി

പത്തനാപുരം: കാട്ടുപന്നി ആക്രമണത്തില്‍ മരിച്ച തൊഴിലാളിക്ക്​ സര്‍ക്കാര്‍ ധനസഹായം കൈമാറി. പനമ്പറ്റ കൈലാസം പരിത്തിവിള കിഴക്കതിൽ വീട്ടിൽ സുകുമാരനാണ് ചൊവ്വാഴ്ച മരിച്ചത്. ടാപ്പിങ്​ ജോലി ചെയ്യുന്നതിനിടെ രാവിലെ ഏഴോടെ കാട്ടുപന്നിയുടെ ആക്രമണത്തിന്​ ഇരയാവുകയായിരുന്നു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു അന്ത്യം. ബുധനാഴ്ച വീട്ടിലെത്തിയ കെ.ബി. ഗണേഷ്​കുമാര്‍ എം.എല്‍.എ ഭാര്യക്ക്​ സാമ്പത്തികസഹായം കൈമാറി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് സംസ്ഥാന വനംവകുപ്പ് അഞ്ച് ലക്ഷം രൂപ നല്‍കുന്നുണ്ട്. പുനലൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എ. ഷാനവാസ്, പത്തനാപുരം റേഞ്ച് ഓഫിസര്‍ ദീലിഫ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, തലവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി, ജില്ല പഞ്ചായത്തംഗം അനന്തുപിള്ള എന്നിവര്‍ എത്തിയിരുന്നു. പോസ്റ്റ്​മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സുകുമാരന്റെ സംസ്കാര ചടങ്ങുകള്‍ വീട്ടുവളപ്പില്‍ നടന്നു. കാപ്​ഷൻ: വന്യമൃഗ ആക്രമണത്തില്‍ മരിച്ച സുകുമാരന്റെ കുടുംബത്തിന് കെ.ബി. ഗണേഷ്​കുമാര്‍ സര്‍ക്കാര്‍ ധനസഹായം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.