(ചിത്രം) കൊല്ലം: ഫാത്തിമ മാതാ നാഷനൽ കോളജിലെ അധ്യാപക രക്ഷാകർതൃസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ബിഷപ് ജെറോം അസിസ്റ്റന്‍റ് കലക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. പി.ജെ. ജോജോ അധ്യക്ഷത വഹിച്ചു. ബിഷപ് ജെറോം അനുസ്മരണം കൊല്ലം രൂപത വികാരി ജനറൽ വിൻസന്‍റ് മച്ചാഡോ നിർവഹിച്ചു. കോളജ് മാനേജർ ഫാദർ അഭിലാഷ് ഗ്രിഗറി എഴുതിയ മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു. സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങളിൽനിന്ന് തെരഞ്ഞെടുത്ത പത്തെണ്ണം മത്സരത്തിന് അവതരിപ്പിച്ചു. പി.ടി.എ സെക്രട്ടറി ഡോ. ബിജു, കൺവീനർ ബി. സിനിലാൽ, പി.ടി.എ വൈസ് പ്രസിഡന്‍റ് രഘുകുമാർ എന്നിവർ സംസാരിച്ചു. 'ഹിജാബ് മതവിശ്വാസത്തിന്‍റെ ഭാഗം' കൊട്ടിയം: ഹിജാബ് ഇസ്ലാംമത വിശ്വാസത്തിന്‍റെ ഭാഗമാണെന്നും അതിന് വിരുദ്ധമായ കർണാടക ഹൈകോടതി വിധി മതവിശ്വാസത്തിനെതിരാണെന്നും സിറ്റിസൻ പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന കമ്മിറ്റി. ഹിജാബ് വിഷയത്തിൽ പ്രക്ഷോഭവുമായി രംഗത്തിറങ്ങാൻ യോഗം തീരുമാനിച്ചു. സംസ്ഥാന ചെയർമാൻ മൈലക്കാട് ഷാ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ സയ്യിദ് മുഹ്സിൻ കോയാ തങ്ങൾ അധ്യക്ഷത വഹിച്ചു. അബു മുഹമ്മദ് ഇദ്രീസ് ഷാഫി പെരിങ്ങാട്, അയ്യൂബ് ഖാൻ മഹ്ളരി, ഇ.ആർ. സിദ്ദീഖ് മന്നാനി കൊല്ലം, ഷംനാദ് നിസാമി, മാർക്ക് സലാം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.