(ചിത്രം) കൊട്ടിയം: മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് ഹൈസ്കൂളിൽ പുതുതായി നിർമിച്ച വോളിബാൾ, ബാസ്കറ്റ് ബോൾ മൾട്ടി കോർട്ട് ഉദ്ഘാടനവും ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും തൃക്കോവിൽവട്ടം പഞ്ചായത്ത് പ്രസിഡന്‍റ് ജലജകുമാരി നിർവഹിച്ചു. സ്കൂൾ മാനേജർ ടി. വിജയകുമാർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർഥികളെ മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സജീവും എൻ.എം.എം.എസ് സ്കോളർഷിപ് ലഭിച്ച വിദ്യാർഥികളെ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതീഷ് കുമാറും ലൈബ്രറി സയൻസിൽ ഡോക്ടറേറ്റ് ലഭിച്ച ഡോ. ബിജുവിനെ ടി. വിജയകുമാറും ഉപഹാരങ്ങൾ നൽകി ആദരിച്ചു. ട്രസ്റ്റ് സെക്രട്ടറി ഇബ്രാഹിംകുട്ടി, പ്രഥമാധ്യാപിക വി. പ്രതിഭകുമാരി, പഞ്ചായത്തംഗം അമ്മുമോൾ, എ.എൽ. നിസാമുദീൻ, ജി. ബാബു, എം. ഓമനകുട്ടൻ, ശിവഗണേഷ് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് മേഖല പ്രവർത്തക കൺവെൻഷൻ (ചിത്രം) ഇരവിപുരം: നിയോജക മണ്ഡലം മുസ്ലിം ലീഗ് സ്പെഷൽ കൺവൻഷൻെറ പ്രചാരണാർഥം ഇരവിപുരം മേഖല കമ്മിറ്റി പ്രവർത്തക കൺവെൻഷൻ നടത്തി. ജില്ല വൈസ് പ്രസിഡന്‍റ് എ. അബ്ദുൽ റഹുമാൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് അൻസാരി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്‍റ് നൗഷാദ് യൂനുസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം മുഖ്യാതിഥിയായി. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, ഡോ. എ. യൂനുസ് കുഞ്ഞ് അനുസ്മരണം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എസ്. അഹമ്മദ് ഉഖൈൽ നിർവഹിച്ചു. മണ്ഡലം ട്രഷറർ സുധീർ കിടങ്ങിൽ, വർക്കിങ് പ്രസിഡന്‍റ് നാസിമുദ്ദീൻ പള്ളിമുക്ക്, വൈസ് പ്രസിഡന്‍റ് നൗഷാദ് തോപ്പിൽ, നിയാസ് അബൂബക്കർ, എസ്. അഹമ്മദ് തുഫൈൽ, മാജിദ വഹാബ്, എച്ച്. അൻസർ, മേഖല ജനറൽ സെക്രട്ടറി എസ്.എം. നിലാമുദ്ദീൻ മുസ്ലിയാർ, വർക്കിങ് പ്രസിഡന്‍റ് ചകിരിക്കട അൻസാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.