(ചിത്രം) കൊല്ലം: സംസ്ഥാന വനിത കമീഷന്‍റെ നേതൃത്വത്തില്‍ ജില്ല കുടുംബശ്രീ മിഷന്‍റെ സഹകരണത്തോടെ 'സ്ത്രീധന മുക്ത കേരളത്തിനായി കൈകോര്‍ക്കാം' കാമ്പയിന്‍റെ ഭാഗമായി നടത്തിയ ജില്ലതല സെമിനാര്‍ ജില്ല പൊലീസ് മേധാവി ടി. നാരായണന്‍ ഉദ്ഘാടനം ചെയ്തു. വനിത കമീഷന്‍ അംഗം ഷാഹിദ കമാല്‍ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ അഡ്വ. പി. അയിഷാ പോറ്റി, സാമൂഹിക ക്ഷേമബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ സൂസന്‍ കോടി, കില ഫാക്കല്‍റ്റി ആശ ജോസ് എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സമാപന സമ്മേളനം കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ വി.ആര്‍. അജു, ജില്ല പ്രോഗ്രാം മാനേജര്‍ ആര്‍. ബീന തുടങ്ങിയവര്‍ പങ്കെടുത്തു. പരാജയങ്ങളിൽ കോൺഗ്രസ് തകരില്ല -പി. വിശ്വനാഥൻ (ചിത്രം) കൊല്ലം: തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ തകരുന്ന രാഷ്ട്രീയ പ്രസ്ഥാനമല്ല കോൺഗ്രസെന്ന് എ.ഐ.സി.സി സെക്രട്ടറി പി. വിശ്വനാഥൻ. കോൺഗ്രസ് ഡിജിറ്റൽ അംഗത്വ വിതരണ പ്രചാരണ പരിപാടിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ പഴകുളം മധു, എം.എം. നസീർ, ഇലക്ഷൻ ദേശീയ ചീഫ് കോഓഡിനേറ്റർ സ്വപ്ന പാട്രിയോണിസ്, കെ.സി. രാജൻ, എ. ഷാനവാസ്ഖാൻ, ബിന്ദു കൃഷ്ണ, എഴുകോൺ നാരായണൻ, മോഹൻ ശങ്കർ, കെ. ബേബിസൺ, തൊടിയൂർ രാമചന്ദ്രൻ, സൂരജ് രവി, സൈമൺ അലക്സ്, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, എ.കെ. ഹഫീസ്, എൻ. ഉണ്ണികൃഷ്ണൻ, എസ്. വിപിനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.