കാട്ടുപന്നി ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്​

കുന്നിക്കോട്: വീട്ടുമുറ്റത്തുനിന്ന ഗൃഹനാഥയെ കാട്ടുപന്നി ആക്രമിച്ചു. കാര്യറ പി.ബി ജംഗ്ഷനില്‍ സുരേഷ് മന്ദിരത്തില്‍ മീനാക്ഷിയമ്മയ്ക്കാണ് പരിക്കേറ്റത്. കാട്ടുപന്നി ഇവരെ ഇടിച്ചുവീഴ്ത്തുകയും ആക്രമിക്കുകയും ആയിരുന്നു. വലതുകൈയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. സമീപത്തെ കാര്യറ അംഗന്‍വാടി ജംഗ്ഷനിലെ മോഹനനെയും ആക്രമിച്ചു. കുറച്ചുനാളായി മേഖലയില്‍ കാട്ടുപന്നിയുടെ ശല്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. വാഹനയാത്രികരെയും പന്നി അക്രമിച്ചതായി പ്രദേശവാസികള്‍ പറയുന്നു. ഗുരുതരമായി പരിക്കേറ്റ മീനാക്ഷിയമ്മയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടം.....കാട്ടുപന്നി ആക്രമണത്തില്‍ പരിക്കേറ്റ മീനാക്ഷിയമ്മ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.