കൊല്ലം: പള്ളിത്തോട്ടം കടപ്പുറത്ത് യുവാവിനെ കമ്പിവടിക്ക് തലയ്ക്കടിച്ച സംഘത്തിലെ രണ്ടുപേർ പിടിയിലായി. പള്ളിത്തോട്ടം സെഞ്ച്വറി നഗർ 138 ൽ ജോസഫ് അലക്സ് (23), സഹോദരൻ ജോൺപോൾ (21) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി കൊടിമരത്തിനു സമീപം കടൽതീരത്ത് വിശ്രമിക്കുകയായിരുന്ന അപ്പു എന്ന യുവാവാണ് ആക്രമിക്കപ്പെട്ടത്. നാലു മാസം മുമ്പ് കൊടിമരം തീരപ്രദേശത്ത് യുവാവിന്‍റെ കാൽ അടിച്ചൊടിച്ച സംഘത്തിൽ ഉൾപ്പെട്ടയാളാണെന്ന് കരുതിയായിരുന്നു ആക്രമണം. ജില്ല ആശുപത്രിയിൽ ചികിത്സ തേടി. പള്ളിത്തോട്ടം ഇൻസ്പെക്ടർ ആർ. ഫയാസിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജിബി, സുകേഷ്, സജീവ്, അജി മേനോൻ എ.എസ്.ഐമാരായ സജയൻ, കൃഷ്ണകുമാർ, ശ്രീകുമാർ എസ്.സി.പി.ഒ അനീഷ്, ഗോപൻ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ക്ലബ് ഫുട്ബാൾ തർക്കത്തിൽ യുവാക്കളെ ആക്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ പാരിപ്പള്ളി: ഒരു വർഷം മുമ്പ് ക്ലബുകളുടെ ഫുട്ബാൾ കളിയെ തുടർന്നുണ്ടായ പകയിൽ യുവാക്കളെ ആക്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കര ഇടവട്ടം ഗീതാ ഭവനിൽ എസ്. സനൽകുമാർ (31) ആണ് അറസ്റ്റിലായത്. സ്പോർട്സ് ക്ലബിലെ അംഗമായ ഇയാളുടെ സംഘവും ആക്രമിക്കപ്പെട്ട ജ്യോതിഷിന്‍റെ കല്ലുവാതുക്കലുള്ള ക്ലബിലെ അംഗങ്ങളും തമ്മിലാണ് മത്സരത്തിനിടെ സംഘർഷമുണ്ടായത്. വയലിൽ നിന്ന ജ്യോതിഷിനെ ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. അടിച്ച് തറയിലിട്ട ശേഷം കുത്തി മുറിവേൽപിച്ചു. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതികളിൽ സനൽകുമാറിനെ ഇടവട്ടത്തുനിന്ന് പിടികൂടുകയായിരുന്നു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബർ, എസ്.ഐമാരായ അനുരൂപ, ജി. ജയിംസ് എ.എസ്.ഐ മാരായ നന്ദകുമാർ, ബിജു, എസ്.സി.പി.ഒ ഡോൾമ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.