കൊട്ടിയം: ദേശീയപാതക്കായി ഏറ്റെടുക്കുന്ന ഭൂവുടമകൾ മാർച്ച് പതിനഞ്ചിനകം രേഖകൾ സമർപ്പിക്കണമെന്നിരിക്കെ, കൂടുതൽ സമയം അനുവദിക്കണമെന്ന ആവശ്യം ശക്തമായി. മൂന്നു മാസം കൂടിയെങ്കിലും സമയം ലഭിച്ചെങ്കിൽ മാത്രമേ പലർക്കും രേഖകൾ ഹാജരാക്കാൻ കഴിയുകയുള്ളൂ. ഇരുപതോളം രേഖകളാണ് ഏറ്റെടുപ്പ് വിഭാഗം തഹസീൽദാർ ഓഫിസിൽ സമർപ്പിക്കേണ്ടത്. കോവിഡ് കാലത്താണ് രേഖകൾ സമർപ്പിക്കണമെന്ന അറിയിപ്പ് ഭൂവുടമകൾക്ക് നൽകിയിരുന്നത്. ഓഫിസുകളുടെ പ്രവർത്തനത്തിൽ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലും മറ്റും പലർക്കും ആവശ്യമായ രേഖകൾ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ്, പഞ്ചായത്ത് ഓഫിസ് തുടങ്ങിയിടങ്ങളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളും രേഖകളുമാണ് ഹാജരാക്കേണ്ടത്. മരിച്ച ഭൂവുടമകളുടെ അവകാശ സർട്ടിഫിക്കറ്റിനായി മാസങ്ങളായി കാത്തിരിക്കുന്നവരും രേഖകൾ ഹാജരാക്കേണ്ടവരുടെ കൂട്ടത്തിലുണ്ട്. ഏറ്റെടുക്കുന്ന വസ്തുവിന്‍റെ മുന്നാധാരത്തിനായി മാസങ്ങളായി നെട്ടോട്ടം ഓടുന്നവരുമുണ്ട്. 15 വർഷത്തെ ബാധ്യത സർട്ടിഫിക്കറ്റ്, ഉടമ മരിച്ചതാണെങ്കിൽ മരണ സർട്ടിഫിക്കറ്റ്, ഏറ്റെടുക്കുന്ന ഭൂമിയിൽ ജപ്തി നടപടികളില്ലെന്ന സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കണമെങ്കിൽ ദിവസങ്ങളോളം ഓഫിസുകളിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണ്. ഹൈകോടതിയിൽ കേസുകൾ നൽകി തീർപ്പ് കാത്തിരിക്കുന്നവരുമുണ്ട്. വിഷയത്തിൽ കലക്ടർ ഇടപെടണമെന്ന ആവശ്യവും ഉയരുന്നു. ചീഫ് സെക്രട്ടറിയുടെ നിർദേശ പ്രകാരം ഈ മാസം 22ന് മുമ്പ് നഷ്ടപരിഹാര തുക പൂർണമായും വിതരണം ചെയ്ത് മാർച്ച് മുപ്പത്തിയൊന്നിന് മുമ്പ് കരാർ ഏറ്റെടുത്ത കമ്പനിക്ക് ഭൂമി കൈമാറാനാണ് നടപടികൾ തിടുക്കത്തിലാക്കിയിട്ടുള്ളതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.