സംസ്ഥാന ബജറ്റ്​: വിശ്വകർമജരെ അവഗണിച്ചതിൽ പ്രതി​ഷേധം

കൊല്ലം: ധനമന്ത്രി അവതരിപ്പിച്ച ബജറ്റിൽ കേരളത്തിലെ അടിസ്ഥാന പരമ്പരാഗത തൊഴിൽ വിഭാഗമായ വി​ശ്വകർമജർക്ക്​ യാതൊരുവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കാത്തതിൽ അഖില​ കേരള വിശ്വകർമ മഹാസഭ ജില്ല കമ്മിറ്റിയോഗം പ്രതിഷേധിച്ചു. യന്ത്രവത്​കരണവും വ്യവസായവത്​കരണവുംമൂലം കുലത്തൊഴിൽ നഷ്ടപ്പെട്ട്​ വരുമാനമില്ലാതായ പഞ്ചശിൽപി വിശ്വകർമ ആർട്ടിസാൻസ്​ നട്ടം തിരിയുന്ന കാഴ്ച മുഖ്യമന്ത്രിയും ധനമന്ത്രിയും കാണാത്തത്​ ഖേദകരമാണെന്ന്​ യോഗം അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ പി. രഘുനാഥൻ അധ്യക്ഷതവഹിച്ചു. ഡയറക്ടർ ബോർഡംഗങ്ങളായ ടി.കെ. സോമശേഖരൻ, വി. സുധാകരൻ, കണ്ണൻ കറവൂർ, എൻ. ശിവദാസൻ ആചാരി, ജി.കെ. വേണു എന്നിവരും കമ്മിറ്റി അംഗങ്ങളായ അഞ്ചൽ ബാലചന്ദ്രൻ, കെ. ശിവശങ്കരൻ, കൈതക്കുഴി സത്യശീലൻ, പി.വി. ജയബാബു, ആ​ശ്രാമം സുനിൽ എന്നിവരും സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.