മഴക്കാല മുന്നൊരുക്കം; മോക്​ ഡ്രില്‍ ഇന്ന്

(ചിത്രം) കൊല്ലം: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലയില്‍ ബുധനാഴ്ച മോക്​ ഡ്രില്‍ നടത്തും. വെള്ളപ്പൊക്ക സാധ്യതാ മേഖലയായ പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡിലാണ് ഉച്ചക്ക്​ രണ്ടിന് മോക്​ ഡ്രില്‍. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് എ.ഡി.എം അറിയിച്ചു. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ഗോദപുരം എല്‍.പി സ്‌കൂള്‍, എസ്.എന്‍ സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കും. ആംബുലന്‍സ് ഉള്‍പ്പെടെ വാഹനങ്ങള്‍, വള്ളങ്ങള്‍, വൈദ്യസഹായം എന്നിവ സജ്ജീകരിക്കും. എ.ഡി.എം എന്‍. സാജിതാബീഗം അധ്യക്ഷതവഹിച്ചു. പടിഞ്ഞാറെ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സി. ഉണ്ണികൃഷ്ണൻ പങ്കെടുത്തു. ...kw+kc.... രക്തദാന ക്യാമ്പ്​ (ചിത്രം) കൊല്ലം: പ്രതീക്ഷ ചാരിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ്​ സംഘടിപ്പിച്ചു. പ്രതീക്ഷ ചെയർമാൻ മുഹമ്മദ് അസ്‌ലം, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ മേരി സാൻഷ്യ, കോഓഡിനേറ്റർമാരായ ആഷിദ, അതുല്യ, അഞ്​ജലി അഖിൽ, ശരണ്യ, വിനീത്, കൃഷ്ണപ്രിയ, മാജിദ, അമീർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.