സംസ്ഥാന ഹോക്കി ചാമ്പ്യൻഷിപ്​ കൊല്ലത്ത്​

കൊല്ലം: കൊല്ലം ഹോക്കി സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ് ബുധനാഴ്ച മുതൽ 18 വരെ കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ നടത്തും. 14 ജില്ല ടീമുകൾക്ക് പുറമെ ആർമി, നേവി ടീമുകളും മത്സരത്തിൽ പങ്കെടുക്കും. കൂടാതെ 19 മുതൽ 21 വരെ സബ് ജൂനിയർ ചാമ്പ്യൻഷിപ്പും 22 മുതൽ 24 വരെ ജൂനിയർ ചാമ്പ്യൻഷിപ്പും സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജില്ല ഹോക്കി സെക്രട്ടറി ഡോ. എം.ജെ. മനോജ്, കാനറാ ബാങ്ക് ചീഫ് മാനേജർ രാജേഷ് കുമാർ, സീനിയർ മാനേജർ ദീപു. എസ്, വൈസ് പ്രസിഡന്റ് ഡോ. ഇന്നസെന്‍റ്​ ബോസ്, കണ്ണൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.