ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം തുടങ്ങി

ഇന്ത്യ ആർജിച്ച നേട്ടങ്ങൾ മൂലധന മേധാവികൾക്കായി ചുരുക്കുന്നു -ചന്ദ്രൻ പിള്ള -must- കൊല്ലം: ഇന്ത്യ ആർജിച്ച നേട്ടങ്ങളൊക്കെ മൂലധന മേധാവികൾക്ക് മാത്രം ഗുണം ലഭിക്കുന്ന രീതിയിൽ കേന്ദ്ര സർക്കാർ ചുരുക്കുകയാണെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ. ചന്ദ്രൻ പിള്ള പറഞ്ഞു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂനിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ഗവൺമെന്‍റിന്‍റെ തെറ്റായ നയങ്ങൾ ബി.എസ്.എൻ.എല്ലിലും വലിയ പ്രതിസന്ധിയാണ് വരുത്തിയതെന്നും ഇത്തരം നടപടികൾക്കെതിരെ ജീവനക്കാർ രാജ്യത്തെ പൊതു തൊഴിലാളി പ്രസ്ഥാനങ്ങളോടും പുരോഗമന പ്രസ്ഥാനങ്ങളോടും ഒന്നുചേർന്ന് പോരാട്ടം ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ സംസ്ഥാന പ്രസിഡന്‍റ് പി. മനോഹരൻ അധ്യക്ഷതവഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ബി.എസ്.എൻ.എൽ സംസ്ഥാന മേധാവി സി.വി. വിനോദ്, പി. രാജേന്ദ്രൻ, യൂനിയൻ ജനറൽ സെക്രട്ടറി വി.എ.എൻ. നമ്പൂതിരി, എ.ഐ.ബി.ഡി.പി.എ ദേശീയ ജനറൽ സെക്രട്ടറി കെ.ജി. ജയരാജ്, കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പി.കെ. മുരളീധരൻ, ബി.എസ്.എൻ.എൽ.സി.സി.ഡബ്ല്യു.എഫ് ദേശീയ അസി. സെക്രട്ടറി കെ. മോഹനൻ, എ.ഐ.ബി.ഡി.പി.എ സംസ്ഥാന സെക്രട്ടറി എൻ. ഗുരുപ്രസാദ്, ഡി. അഭിലാഷ് എന്നിവർ സംസാരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി പി. അഭിമന്യു ഉദ്ഘാടനം ചെയ്യും. വൈകുന്നേരം നാലിന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. 4.30ന്​ പ്രമേയ അവതരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.