കുടിവെള്ളക്ഷമം രൂക്ഷം; ജനം വലയുന്നു

ഓയൂർ: കരീപ്ര പഞ്ചായത്തിൽകുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. ഗുരുനാഥൻ മുകൾ, കടയ്​ക്കോട്​, തൃപ്പിലഴികം, ചൊവ്വള്ളൂർ എന്നിവിടങ്ങളിലാണ് കടുത്ത കുടിവെള്ളക്ഷാമം നേരിടുന്നത്. ഇവിടങ്ങളിൽ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ടിപ്പർ ലോറികളിൽ ടാങ്ക് ഘടിപ്പിച്ച് കുടിവെള്ളം എത്തിക്കുന്നതിനായി നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. ജപ്പാൻ കുടിവെള്ള പദ്ധതിയുണ്ടെങ്കിലും നാട്ടുകാർക്ക് ജലം കിട്ടുന്നില്ല. കൃഷികളും കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്. ഓയൂർ -കൊട്ടാരക്കര റോഡിൽ പൂയപ്പള്ളി മരുതമൺ പള്ളിയിൽ പൈപ്പ്​ ​പൊട്ടി ജലം പാഴാകുന്നത്​ അറ്റകുറ്റപ്പണി നടത്താനും നടപടിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.