കൊല്ലം: ജില്ലയിലെ വിവിധ ജലസ്രോതസ്സുകളിലെ എക്കല്‍ മാലിന്യം നീക്കം ചെയ്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ ഓണ്‍ലൈന്‍ യോഗത്തിലാണ് ചെയര്‍പേഴ്‌സന്‍ കൂടിയായ കലക്ടറുടെ തീരുമാനം. മാലിന്യം നീക്കം ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് കാലതാമസം കൂടാതെ തയാറാക്കി നല്‍കാന്‍ നിർദേശം നല്‍കി. നദികള്‍, കല്ലട ജലസേചന പദ്ധതി ഉള്‍പ്പെടെയുള്ളവയുടെ ഭാഗമായ ജലസ്രോതസ്സുകള്‍, തോടുകള്‍ എന്നിവയിലെ എക്കല്‍ നീക്കം ചെയ്യാനുള്ള എസ്റ്റിമേറ്റാണ് ആദ്യഘട്ടമായി തയാറാക്കുന്നത്. മൈനര്‍ ഇറിഗേഷന്‍റെ പരിധിയിലുള്ള 108 പ്രവൃത്തികളുടെയും കെ.ഐ.പി പദ്ധതിയുമായി ബന്ധപ്പെട്ട പ്രവൃത്തികളുടെയും എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്. കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എ.ഡി.എം എന്‍. സാജിതാ ബീഗം, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിന്ദു മോഹന്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജോലി ഒഴിവ് കൊല്ലം: ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഓപണ്‍ മുന്‍ഗണനാ വിഭാഗത്തിനുവേണ്ടി സംവരണം ചെയ്തിട്ടുള്ള കെയർ ടേക്കറുടെ ഒരു ഒഴിവുണ്ട്. യോഗ്യത- എസ്.എസ്.എല്‍.സി/തത്തുല്യം, സാമൂഹിക ക്ഷേമവകുപ്പിന്റെ അംഗീകാരമുള്ള ഹോസ്റ്റലുകളില്‍ വാര്‍ഡനായുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. സ്ത്രീകളും ഭിന്നശേഷിക്കാരും അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 18 നും 41 നുമിടയില്‍. (നിയമാനുസൃത ഇളവ് ബാധകം). ശമ്പളം- 22500 രൂപ. മുന്‍ഗണന വിഭാഗത്തിന്‍റെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി തൊട്ടടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി മാര്‍ച്ച് 24.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.