ഓച്ചിറ: മനുഷ്യാവകാശ സാമൂഹിക നീതി ഫോറം താലൂക്ക് കമ്മിറ്റിയുടെയും അക്കോക്കിന്റെയും ആഭിമുഖ്യത്തിൽ യുദ്ധത്തിനെതിരെ സമാധാന ജ്വാല തെളിച്ചു. ഗാന്ധി ഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം നിർവഹിച്ചു. മനുഷ്യാവകാശ സാമൂഹിക നീതി ഫോറം സംസ്ഥാന ചെയർമാൻ അഡ്വ.കെ.പി. മുഹമ്മദ് സമാധാന സന്ദേശം നൽകി. ഫോറം താലൂക്ക് പ്രസിഡന്റ് മെഹർ ഖാൻ ചേന്നല്ലൂർ അധ്യക്ഷതവഹിച്ചു. അയ്യാണിക്കൽ മജീദ്, അബ്ബാ മോഹനൻ, മുനമ്പത്ത് ഷിഹാബ്, സെവന്തി കുമാരി , അഡ്വ. സുരേഷ്, അഡ്വ. ഹാരിസ്, രാജീവ് കണ്ടല്ലൂർ, ഗീതാകുമാരി, ഷാനവാസ് മുളവന, ഹരികുമാർ, സുബി കൊതിയൻസ്, കെ.എസ്. പുരം സത്താർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.