ചാത്തന്നൂർ: ഒരിടവേളക്ക് ശേഷം വീണ്ടും ചാത്തന്നൂർ ജങ്ഷന് വടക്ക് ഭാഗത്തെ ഓടകളിലൂടെ മലിനജലം ഒഴുക്കിവിടുന്നു. ഓടകളിൽ മലിനജലം കെട്ടിക്കിടന്ന് രോഗഭീഷണി ഉയരുന്നുണ്ട്. ടൗണിലെ ഹോട്ടലുകളിൽനിന്നും മറ്റും ഒഴുക്കിവിടുന്നതാണ് കക്കൂസ് മാലിന്യമടക്കമുള്ളവ. രൂക്ഷമായ ദുർഗന്ധത്തിനുപുറമെ കുട്ടികളടക്കമുള്ളവർക്ക് ചൊറിച്ചിൽ, അലർജി എന്നിവ പിടിപെട്ടതായും പരാതിയുണ്ട്. നിരവധി തവണ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ല. ഫോട്ടോ: ചാത്തന്നൂർ ജങ്ഷനിൽ ഹൈസ്കൂളിന് സമീപം ഓടയിൽ കെട്ടിക്കിടക്കുന്ന മലിനജലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.