വർധിപ്പിച്ച പെൻഷൻ ഉടൻ നൽകണം -സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ

കൊല്ലം: കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച സീനിയർ ജേണലിസ്റ്റുകളുടെ പെൻഷനിലെ 1000 രൂപയുടെ വർധനയും കുടിശ്ശികയും ഉടൻ നൽകണമെന്ന്​ സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഈ വർഷം ഫെസ്റ്റിവൽ അലവൻസും ലഭിച്ചിട്ടില്ല. ആശ്രിത അവശ പെൻഷനിലും കാലോചിതമായ വർധന വരുത്തണം. ഒരംഗം മരിക്കുമ്പോൾ, വാങ്ങുന്ന പെൻഷന്‍റെ 50 ശതമാനം ആശ്രിതർക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​ എസ്.ആർ. ശക്തിധരൻ അധ്യക്ഷത വഹിച്ചു. കെ. ജനാർദനൻ നായർ, കെ.എച്ച്. എം. അഷറഫ്, കെ. രാജൻ ബാബു, എസ്. രാജശേഖരൻ പിള്ള, എം.ടി. ഉദയകുമാർ, കെ. അശോക് കുമാർ, എ. ഷൗക്കത്ത്, ഷാജി ജേക്കബ്, മോഹനൻ പിള്ള, ആർ. അശോകൻ, എ. സേതുമാധവൻ, അഷറഫ് പാനായിക്കുളം, എ.പി. അബൂബക്കർ, കൃഷ്ണൻകുട്ടി, ജി. പ്രഭാകരൻ, ഹനീഫ കുരിക്കളകത്ത്, രഞ്ജിത്ത് ബാബു, കെ.പി. രവീന്ദ്രനാഥ്, സി. ശിവൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.