ശാസ്താംകോട്ട: സംസ്ഥാന സർക്കാറിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ അനുവദിക്കുന്ന വായ്പകളുടെ താലൂക്ക്തല വിതരണ ഉദ്ഘാടനം നടത്തി. ഭരണിക്കാവ് കേന്ദ്രമായി പ്രവർത്തിക്കുന്ന കുന്നത്തൂർ പ്രവാസി വികസന സാമൂഹികക്ഷേമ സഹകരണ സംഘത്തിൽ അസിസ്റ്റന്റ് രജിസ്ട്രാർ രാജാസിംഹൻ പിള്ള വിതരണം ചെയ്തു. സംഘം പ്രസിഡന്റ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അനിൽകുമാർ, ഭരണസമിതി അംഗങ്ങളായ ജഹാംഗീർ ഷാ, ബാബു, വിജയൻ, സതീഷ്കുമാർ, ലീല, സെക്രട്ടറി തുളസീധരൻപിള്ള എന്നിവർ സംസാരിച്ചു. ോട്ടോ: സംരംഭകർക്കുള്ള വായ്പ വിതരണം രാജസിംഹൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.