കൊല്ലം: ചെറുകിട വ്യാപാരം തകർക്കുന്ന ജി.എസ്.ടി നിയമത്തിലെ ഭേദഗതികൾ റദ്ദാക്കുക, സാങ്കേതിക പിഴവുകൾ നികുതി വെട്ടിപ്പായി കണക്കാക്കുന്ന നടപടികൾ അവസാനിപ്പിക്കുക, ടെസ്റ്റ് പർച്ചേസ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാഴാഴ്ച ജി.എസ്.ടി ഓഫിസിലേക്ക് മാർച്ച് നടത്തും. നികുതി ചോർച്ചയുടെ പേരിലും പോർട്ടലിലെ സാങ്കേതിക പിഴവുകളുടെ പേരിലും അടിക്കടി കൊണ്ടുവരുന്ന ഭേദഗതികളും സർക്കുലറുകളും നോട്ടിഫിക്കഷനുകളും പാർലമെന്‍റ് പാസാക്കിയ മൂലനിയമത്തിന്റെ അന്തസ്സത്തയെ തകിടം മറിച്ചിക്കുന്നതാണെന്ന് സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജി.എസ്.ടി നിയമത്തിൻ കീഴിൽ സംസ്ഥാനത്ത് സ്ഥിതി കൂടുതൽ സങ്കീർണമായിക്കൊണ്ടിരിക്കുകയാണ്. ജില്ല, സംസ്ഥാന തലങ്ങളിൽ പരാതി പരിഹാര സംവിധാനം നിലവിലുണ്ടെങ്കിലും ഫലപ്രദമല്ലെന്ന് അവർ കുറ്റപ്പെടുത്തി. ജില്ല പ്രസിഡന്‍റ് എസ്. ദേവരാജൻ, ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, വൈസ് പ്രസിഡന്‍റ് കെ. രാമഭദ്രൻ, സെക്രട്ടറി എസ്. രമേശ്കുമാർ, ബി.രാജീവ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.