യുവാവിനെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

കൊല്ലം: യുവാവിനെ ആക്രമിച്ച സംഘത്തിലെ മുഖ്യപ്രതിയെ തമിഴ്നാട്ടിലെ കുറ്റാലത്ത് നിന്ന് കൊല്ലം ഈസ്റ്റ് പൊലീസ്​ അറസ്റ്റ് ചെയ്തു. ചന്ദനത്തോപ്പ് മാമൂട് റഹ്മത്ത് മൻസിലിൽ എ. അൻസർ (37) ആണ് പിടിയിലായത്. കൊല്ലം ഉദയമർത്താണ്ഡപുരം എഫ്​.എഫ്​.ആർ.എ. 94ൽ മുഹമ്മദ് തസ്ലീക്കിനാണ് ഗുരുതരമായി പരിക്കേറ്റത്. ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. ​പോക്​സോ: യുവാവ്​ തമിഴ്നാട്ടിൽ നിന്ന്​ പിടിയിൽ ഇരവിപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ പോക്സോ ആക്ട്പ്രകാരം തമിഴ്നാട്ടിൽ നിന്ന്​ അറസ്റ്റ്ചെയ്തു. കൊല്ലം കളീക്കൽ കടപ്പുറത്ത് സാദിക്കിനെ (35) ആണ് ഇരവിപുരം ​െപാലീസ്​ തമിഴ്നാട്ടിലെ കടലൂരിൽ നിന്ന്​ അറസ്റ്റ് ചെയ്തത്. കോടതി ഇയാളെ റിമാന്‍ഡ്​​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.