അഞ്ചൽ: വിളക്കുപാറ എണ്ണപ്പന തോട്ടത്തിൽ മേയാൻ വിട്ട കന്നുകാലികളെ വെടിവെച്ചുകൊന്ന് മാംസം കടത്തിയ കേസിൽ ജയിലിൽ കഴിയുന്നവരെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ചിതറ പെരിങ്ങാട് സജീർ മൻസിലിൽ റജീഫ് (റെജി -35), പിതാവ് കമറുദ്ദീൻ (62), ചിതറ കൊച്ചാലുംമൂട് രേഖ ഭവനിൽ ഹിലാരി (42) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങിയത്. കഴിഞ്ഞമാസം 25, 26 തീയതികളിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് നാടൻ തോക്ക്, തിരകൾ സ്ഫോടക വസ്തുക്കൾ, ഇറച്ചി കടത്താൻ ഉപയോഗിച്ച ബൊലേറോ വാഹനം എന്നിവ പിടിച്ചെടുത്തിരുന്നു. ഏരൂർ എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ സജികുമാർ, എ.എസ്.ഐ കിഷോർ, സിവിൽ പൊലീസ് ഓഫിസർ അനിമോൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് നടപടികൾ പൂർത്തിയാക്കിയത്. പുനലൂർ ഡിവൈ.എസ്.പി ബി. വിനോദ്, ഇൻസ്പെക്ടർ പ്രതാപ് ചന്ദ്രൻ എന്നിവരുടെ നിർദേശാനുസരണം അന്വേഷണം കൂടുതൽ വ്യാപിപ്പിക്കുമെന്ന് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.