വെള്ളിമൂങ്ങക്ക്​ രക്ഷകരായി കുട്ടി പൊലീസ്

(ചിത്രം) കൊല്ലം: ചിറകൊടിഞ്ഞ്​ നിലത്തുവീണ വെള്ളി മൂങ്ങക്ക്​ രക്ഷകരായി കുട്ടി പൊലീസ്. തേവള്ളി മോഡൽ ബോയ്സ് സ്കൂളിൽ സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകളുടെ സെമിനാർ നടക്കുന്നതിനിടെയാണ് പറന്നുവന്ന വെള്ളി മൂങ്ങ ഫാനിലിടിച്ച് ചിറകുകൾ ഒടിഞ്ഞ് നിലത്തുവീണത്. ഒമ്പതാം ക്ലാസ് വിദ്യാർഥി ഭരതിന്‍റെ നേതൃത്വത്തിൽ കാഡറ്റുകൾ ഇന്‍റർനെറ്റിൽ പരതി പരിക്കേറ്റ പക്ഷികളെ പരിചരിക്കുന്ന വിധവും കൊടുക്കേണ്ട ഭക്ഷണവുമൊക്കെ മനസ്സിലാക്കിയാണ് വെള്ളി മൂങ്ങയെ പരിചരിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പക്ഷിയെ തുടർ പരിചരണത്തിനായി കൈമാറി. കല്ലുപാലം പണി പൂർത്തിയാക്കണം കൊല്ലം: കല്ലുപാലത്തിന്‍റെ പുനർ നിർമാണ പ്രവർത്തനം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് സി.പി.ഐ ചിന്നക്കട ബ്രാഞ്ച്സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ സിറ്റി സെക്രട്ടറി എ. രാജീവ് ഉദ്ഘാടനം ചെയ്തു. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. പി. രഘുനാഥനെ ആദരിച്ചു. വിനീത വിൻസന്‍റ്​, എസ്. മനോജ്, കണ്ണൻ, എ.ആർ. സവാദ്, റിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഷരീർ ഹാഷിം(സെക്ര) സലീം അഹമ്മദ് (അസി.സെക്ര).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.