കാര്യറ ഗവ. എല്‍.പി സ്കൂളിൽ സാമൂഹികവിരുദ്ധ ശല്യം ചെടിച്ചട്ടികളും മീന്‍കുളവും നശിപ്പിച്ചു

കുന്നിക്കോട് : കാര്യറ സര്‍ക്കാര്‍ എല്‍.പി സ്കൂളിൽ വീണ്ടും സാമൂഹികവിരുദ്ധാക്രമണം. രണ്ടു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് ആക്രമണം ഉണ്ടാകുന്നത്. സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന് മുന്നിലിരുന്ന ചെടിച്ചട്ടികളും മീന്‍കുളവും നശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. സ്കൂളില്‍ അധ്യയനം കഴിഞ്ഞ് കുട്ടികളും അധ്യാപകരും പോയതിനു ശേഷമാണ് സംഭവം. പതിനായിരത്തിലധികം രൂപയുടെ നാശനഷ്ടം ഉള്ളതായി പ്രാഥമാധ്യാപിക പറയുന്നു. സ്കൂള്‍ അധികൃതര്‍ വിദ്യാഭ്യാസവകുപ്പിനും കുന്നിക്കോട് പൊലീസിലും പരാതി നല്‍കി. ഒരു മാസത്തിനു മുമ്പും സമാനമായ രീതിയില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. നിരവധി നാളുകളായി മേഖലയില്‍ സാമൂഹികവിരുദ്ധശല്യം രൂക്ഷമാണ്‌. സ്കൂളിനു സമീപത്തെ പാതകളില്‍ രാത്രികാലങ്ങളില്‍ സംഘം ചേര്‍ന്ന് മദ്യപാനവും സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളും പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഒരു വര്‍ഷം മുമ്പ് സ്കൂളിലെ പൈപ്പ് ലൈനുകളും ശൗചാലയങ്ങളുടെ കതകുകളും നശിപ്പിക്കുകയും ജനല്‍ചില്ലുകള്‍ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തിരുന്നു. പടം....കാര്യറ സര്‍ക്കാര്‍ എല്‍.പി സ്കൂളില്‍ സാമൂഹികവിരുദ്ധർ നശിപ്പിച്ച ചെടിച്ചട്ടികള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.