കടയ്ക്കൽ തിരുവാതിര ഉത്സവത്തിന് കൊടിയേറി

കടയ്ക്കൽ: . ക്ഷേത്രം ശാന്തി നെട്ടൂർ ശശിധരക്കുറുപ്പിന്‍റെ കാർമികത്വത്തിൽ ഞായറാഴ്ച രാവിലെ 7നാണ് കൊടിയേറ്റ് നടന്നത്. ക്ഷേത്രോപദേശക സമിതി-ഉത്സവ കമ്മിറ്റി അംഗങ്ങൾ, കര പ്രതിനിധികൾ, ദേവസ്വം ഉദ്യോഗസ്ഥർ, ഭക്തജനങ്ങൾ ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കെടുത്തു. ഉത്സവത്തിന് കൊടിയേറിയതോടെ കുത്തിയോട്ടത്തിനുള്ള വ്രതാരംഭവുമായി. നൂറ് കണക്കിന് ബാലന്മാരാണ് ക്ഷേത്രസന്നിധിയിലെത്തി കരിക്ക് ഉടച്ച് കുത്തിയോട്ട വ്രതത്തിന് തുടക്കം കുറിച്ചത്. തിരുവാതിര നാളിൽ ദേവിക്ക് ചാർത്തുവാനുള്ള വാൾ, ചിലമ്പ് ഉൾപ്പെടെയുള്ള ആടയാഭരണങ്ങളും ക്ഷേത്രത്തിലെത്തിച്ചു. പുനലൂർ ദേവസ്വം അസി.കമീഷണർ ഓഫിസിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വാഹന ഘോഷയാത്രയോടെയാണ് ക്ഷേത്രസന്നിധിയിലെത്തിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.