(ചിത്രം) ഇരവിപുരം: യൂത്ത് ലീഗ് ദക്ഷിണ മേഖല സമ്മേളനത്തിന് ഇരവിപുരം നിയോജക മണ്ഡലത്തിൻെറ സംഘാടക സമിതി രൂപവത്കരിച്ചു. ചെയർമാൻ നൗഷാദ് യൂനുസ് ഉദ്ഘാടനം ചെയ്തു. അൻസാർ മണക്കാട് അധ്യക്ഷത വഹിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി സുൽഫിക്കർ സലാം, യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് റെജി, സെക്രട്ടറി സാജൻ ഹിലാൽ, നിയാസ് അബൂബക്കർ, സദകത്ത്, ഫസിലുദീൻ, ഉമയനല്ലൂർ ശിഹാബുദ്ദീൻ, മുള്ളുക്കാട്ടിൽ സാദിഖ്, അഹമ്മദ് ഉഖൈൽ, നാസിമുദീൻ, കിടങ്ങിൽ സുധീർ, എം.എസ്. സജീവ്, തോപ്പിൽ നൗഷാദ്, മാജിത വഹാബ് എന്നിവർ സംസാരിച്ചു. യുദ്ധവിരുദ്ധ പ്രതിഷേധം കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി യുദ്ധവിരുദ്ധ പ്രതിഷേധം നടത്തി. എഴുത്തുകാരൻ അപ്പു മുട്ടറ, കവി ഉമയനല്ലൂർ അൻവർഷ, മയ്യനാട് ഗ്രാമപഞ്ചായത്തംഗം മുഹമ്മദ് റാഫി തുടങ്ങിയവർ വെള്ളരി പ്രാവുകളെ പറത്തി. തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തംഗം റാഫി മൈലാപ്പൂർ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റാഫി മൈലാപ്പൂര് അധ്യക്ഷത വഹിച്ചു. ആർ. രാജീവ്, സുൽഫി ചെക്കാലയിൽ, ആർ. രതീഷ്, നജുമുദീൻ ചാത്തിനാംകുളം, രാധാകൃഷ്ണൻ, രാജേന്ദ്രപ്രസാദ്, രഹ്ന ഷിബു, ശാന്തി കണ്ണൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.