കോർപറേഷനിൽ നികുതി പിരിവിന്​ കലക്ഷൻ ക്യാമ്പ്​

കൊല്ലം: കോർപറേഷനിലെ 2021-22 സാമ്പത്തിക വർഷത്തെ കെട്ടിടനികുതി, തൊഴിൽനികുതി ലൈസൻസ് ഫീസ് തുടങ്ങിയവ അടക്കുന്നതിനുള്ള കലക്ഷൻ ക്യാമ്പ് മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷതവഹിച്ചു. വിവിധ ഡിവിഷനുകളിൽ ഉദ്ഘാടനവും കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തി. മാർച്ച് 27 വരെ പിഴപ്പലിശ കൂടാതെ, നികുതി അടയ്ക്കാനുള്ള സംവിധാനം കലക്ഷൻ ക്യാമ്പുകളിൽ ഒരുക്കിയിട്ടുണ്ട്. അഞ്ച് മേഖല ഓഫിസുകളിലായി 55 ക്യാമ്പുകൾ പ്രവർത്തിക്കും. അവധി ദിവസങ്ങളിലാണ് രാവിലെ 10 മുതൽ വൈകീട്ട് മൂന്നു വരെയാണ് സമയം. സ്ഥിരംസമിതി അധ്യക്ഷരായ എ.കെ. സവാദ്, എസ്. ഗീതാകുമാരി, എസ്. ജയൻ, യു. പവിത്ര, ജി. ഉദയകുമാർ, എസ്. സവിത ദേവി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.