വിവാഹാലോചന നിരസിച്ചതിന് യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

കൊല്ലം: വിവാഹാലോചന നിരസിച്ചതിന് യുവതിയെ പിന്തുടർന്ന് തടഞ്ഞു നിർത്തി ആക്രമിച്ച യുവാവിനെ പൊലീസ്​ അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര കാവനാട് മീനത്തുചേരി ശ്രീകൃഷ്ണ ഭവനത്തിൽ ബി. സന്തോഷ് ആണ് (27) പിടിയിലായത്. വിവാഹാലോചന നിരസിച്ചതിനെ തുടർന്ന് യുവതിയെ പല ദിവസങ്ങളിലും പിൻതുടർന്ന സന്തോഷ് കഴിഞ്ഞ 15 നാണ് ആക്രമണം നടത്തിയത്. യുവതി വീട്ടിലേക്ക് വരുന്ന ഇടവഴിയിൽ സ്​കൂട്ടറിൽ എത്തി തടഞ്ഞ് നിർത്തി അസഭ്യം പറയുകയും അടിക്കുകയും ചെയ്തു. യുവതിയുടെ പരാതിയിൽ ശക്തികുളങ്ങര പൊലീസ്​ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ശക്തികുളങ്ങര ഇൻസ്​പെക്ടർ യു. ബിജുവിന്‍റെ മേൽനോട്ടത്തിൽ സബ് ഇൻസ്​പെക്ടർ ഐ.ബി. ആശ, എ.എസ്​.ഐമാരായ ഡാർവിൻ, പ്രദീപ് എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എക്സലൻസി ടെസ്റ്റ്‌ ചാത്തന്നൂർ: എസ്​.എസ്​.എഫ്​ ജില്ല കമ്മിറ്റി വിസ്‌ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി)യുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി നടത്തുന്ന മോഡൽ എക്സാം വെഫി ജില്ല സെക്രട്ടറി അനസ് പാരിപ്പള്ളി ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ ഡിവിഷനിലെ അഞ്ച് സെന്‍ററുകളിലായി 250 വിദ്യാർഥികൾ പരീക്ഷയെഴുതി. സുധീർ ഖാൻ കുളപ്പാടം, അൻഷാദ് പറക്കുളം, ഹാരിസ്, സല്ലാൽ എന്നിവർ സംസാരിച്ചു. ഓഫിസ് മാറ്റുന്നു ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂനിയൻ ഓഫിസ് ബുധനാഴ്ച മുതൽ ചാത്തന്നൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമുള്ള ഏറം ശാഖാ ഓഫിസിലേക്ക് മാറ്റുമെന്ന് യൂനിയൻ പ്രസിഡന്‍റ് ബി.ബി. ഗോപകുമാറും സെക്രട്ടറി കെ. വിജയകുമാറും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.