കിഴക്കേ കല്ലട: യുവാവിനെ കമ്പി വടി കൊണ്ട് മർദിച്ച കേസിലെ മൂന്നുപേർ അറസ്റ്റിൽ. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട കിഴക്കേ കല്ലട പഴയാർ സച്ചിൻ ഭവനിൽ സൗരവ് (21), കിഴക്കേ കല്ലട ടൗൺ വാർഡിൽ തേമ്പറ വീട്ടിൽ ശരത്കുമാർ (23), കൊടുവിള മൂഴിയിൽ വാലയിൽ വീട്ടിൽ അനന്തു (22) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി എട്ടോടെ നടന്നുപോവുകയായിരുന്ന യുവാവിനെ മദ്യപിച്ചെത്തിയ സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ യുവാവ് ചികിത്സയിലാണ്. കിഴക്കേ കല്ലട എസ്.ഐ അജയൻ, എ.എസ്.ഐ മാരായ മധുക്കുട്ടൻ, ഗിരീഷ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.